Friday, September 12, 2008

ഞങ്ങൾ അയാളെ നല്ലവനാക്കി

ഞങ്ങൾ അയാളെ നല്ലവനാക്കി
പണ്ട്‌ സ്കൂൾ കോളേജ്‌ കാലത്തേ ബസ്‌ യാത്രകൾ ഇപ്പോൾ ഓർക്കാൻ നല്ല രസമാണു.concession ticket ആയതുകൊണ്ടു ബസിൽ കേറ്റാൻ മടി.ഇനി ബസിൽ കയറി കഴിഞ്ഞാലും സീറ്റിൽ ഇരിക്കരുത്‌ എന്നാണു നിയമം.അഥവ എങ്ങാനും ഇരുന്നാൽ full ticketകാരുടെ തലവെട്ടം കാണുമ്പോഴേ ചാടി എണീറ്റോണം.ഇങ്ങനെ ബസുകാരുടെ പീഡനങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന കാലത്തേ ഒരു അനുഭവം:

അന്നും പതിവു പോലെ ഞങ്ങൾ 3 പേരു ബസിൽ കയറി.ശനി ആഴ്ച്ച ആയിരുന്നെന്നു തോന്നുന്നു.എന്തായലും കയറി കഴിഞ്ഞപ്പോൾ conductor പറഞ്ഞു ct പറ്റില്ല.എന്തോ ഒരു കാരണവും.കുറച്ചു നേരം അയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും അവസാനം ഞങ്ങൾ full ticket കൊടുത്തു.ഇങ്ങേരു ഒരിക്കലും നന്നാവാൻ പോണില്ല എന്നു പ്രാകുകേം ചെയ്തു.

അവർ 2 പേരും 2 stop കഴിഞ്ഞപ്പോൾ ഇറങ്ങി.എനിക്കു ഇനിയും 5-6 stop കഴിയണം.അപ്പോൾ ദേ ഒരു സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു.ചാടി കയറി ഇരുന്നു.സാധാരണ പോലെ മുള്ളിൽ ഇരിക്കുന്ന പോലത്തെ ഇരുത്തം അല്ല.നന്നായി ഉറച്ചു തന്നെ ഇരുന്നു.കൊടുത്തിരിക്കുന്നതു full ticket ആണേ .കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൊച്ചിനേം ഒക്കത്തു വെച്ചു ഒരു സ്ത്രീ കയറി.ഞാൻ ഇരുപ്പു ഒന്നൂടെ ഉറപ്പിച്ചു.ഹ്മ്മ് എന്റെ പട്ടി എണീക്കും.

അവർ കൊച്ചിനേം പിടിച്ചവിടെ നിന്നു.ആരും എണീട്ടു കൊടുത്തില്ല.കുറചു കഴിഞ്ഞപ്പോൾ എനിക്കൊരു മനസാക്ഷിക്കുത്തു.കുത്തു അസഹനീയം ആയപ്പോൾ ഞാൻ അങ്ങു എണീറ്റു കൊടുത്തു.

എന്റെ ത്യാഗം കണ്ടപ്പോൾ നമ്മുടെ കണ്ടക്ടർ ക്കു വലിയ മനം മാറ്റം.അങ്ങേരു വന്നു എന്റെ ct നീക്കി ബാക്കി പൈസ എനിക്കു തന്നു.പോരാത്തതിനു എന്റെ ഫ്രണ്ട്‌സിന്റെം ബാക്കി പണം.സത്യം പറഞ്ഞൽ അങ്ങെരുടെ മനം മാറ്റം കണ്ടു ഞാൻ അന്തിച്ചു നിന്നു പോയി

No comments: