Friday, June 13, 2008

വരം

ഇന്നലെ ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു. എനിക്കൊരു വരം തന്നു.

"ഒരു മണിക്കൂർ സമയം തരാം.അതിനിടയിൽ നിനക്കു നിന്റെ കഴിഞ്ഞു പോയ ജീവിതത്തിന്റെ ഏതു point ഇൽ വേണമെങ്കിലും എത്താം .എന്നിട്ടു അതു വേറൊരു രീതിയിൽ മാറ്റാം( rewind del rewrite)."

ഇത്രയും പറഞ്ഞു ദൈവം അപ്രത്യക്ഷനയി.കൂടുതൽ ഒന്നും ചോദിക്കാനും പറ്റിയില്ല.

എവിടുന്നു തുടങ്ങണം? എനിക്കാകെ confusion ആയി.ജനനം തന്നെ അങ്ങു മാറ്റി മറിച്ചാലോ.ഏതെങ്കിലും കോടീശ്വര കുടുംബത്തിൽ ജനനം Tata Birla ambani.ഓ വേണ്ട വരമല്ലെ കിടക്കുന്നെ അപ്പൊൾ പിന്നീടുള്ള ഏതെങ്കിലും point മാറ്റാം.വെറുതെ എന്തിനു ജനനം മാറ്റണം.ജനനം മാറ്റിയാൽ അച്ചൻ അമ്മ കൂടപിറപ്പുകൾ ഇവരൊക്കെ മാറി പോകില്ലെ? അപ്പൊൽ പിന്നെ അവരെ കാണാനും പറ്റില്ല. വേണ്ട വേണ്ട ജനനം മാറ്റണ്ട.

ഇനി ബാല്യകാലത്തിലെ എതേലും point മാറ്റിയാലൊ(ആലോചിക്കുംബോൾ എല്ലം അലോചിക്കണമല്ലോ.പിന്നെ 1 മണിക്കൂർ കഴിയുംബോൾ ഒന്നും miss ആയെന്നു തോന്നരുതല്ലോ).ഇഷ്ടം പോലെ toys , chocolates ച്ചെ ച്ചെ എന്തൊരു ബാലിശമായ ചിൻതകൾ നല്ലൊരു വരം വെറും കുട്ടികാര്യങ്ങൾക്കു വേണ്ടി കളയാനോ...നോ നോ.

സ്കൂൾ ജീവിതത്തിലെ ഏതെങ്കിലും മാറ്റിയാലോ.പഠനത്തിൽ ഒരുവിധം മുന്നിൽ തന്നെ ആയിരുന്നു.എങ്കിൽ വല്ല കലാതിലകം ആക്കാൻ പറഞ്ഞലോ.അതു വേണ്ട സ്കൂൾ ജീവിതം ഒക്കെ കഴിഞ്ഞിട്ടു വർഷം ഇത്രേം അയി, അതു കൊണ്ടു ഇപ്പോൾ വലിയ ഗുണം ഒന്നും ഉണ്ടാവില്ല.(കുറച്ചു നല്ല ഓർമ്മകൾ ഉണ്ടാകും പക്ഷെ ഓർമ്മകൾക്കു വേണ്ടി വരം കളയുന്നതു എന്തിനാ ചുമ്മ)SSLC ക്കു 1st റാങ്ക്‌ ആയാലോ.റാങ്ക്‌ തന്നെ എടുത്തു മാറ്റി, അപ്പോൾ പിന്നെ പണ്ടു റാങ്ക്‌ ഉണ്ടായിരുന്നു എന്നു പറഞ്ഞാലും ഇപ്പൊൾ വലിയ വില ഇല്ല.അതും വേണ്ട.

എങ്കിൽ ടീനേജ്‌ അങ്ങനെ പോട്ടെ. ഇനി കോളേജ്‌ ജീവിതത്തിലെ വല്ലോം മാറ്റാം.നല്ല ഒരു love affair ഉണ്ടാക്കിയാലോ.വേണ്ട വെറുതെ എന്തിന ഇല്ലാത്ത ഏടാകൂടത്തിൽ ചെന്നു ചാടുന്നെ.

ആദ്യത്തെ ജോലി നല്ല ശംബളം കിട്ടുന്ന ജോലി ആക്കിയലൊ.അതു ശരി ആവില്ല. ആ ജോലി resign ചെയ്തല്ലൊ, പിന്നെ അതിന്റെ ശംബളം ഇപ്പോൾ കൂട്ടിയിട്ടെന്തു കാര്യം.Ideaa ഇപ്പോളത്തെ ജോലീടെ ശംബളം കൂട്ടാം..ഓ അല്ലെങ്കിൽ എന്തിനു ശംബളം കൂട്ടണം? കുറെ cash ഇന്നലെ ലോട്ടറി അടിച്ചതായി മാറ്റാം . പിന്നെ ജോലീം ചെയെണ്ട.. ജീവിതം പരമസുഖം.

അപ്പോൾ അതു തന്നെ എന്നു ഉറപിച്ചപൊഴേക്കും ദൈവം പ്രത്യക്ഷനായി
"Close Mind your time ends now"
എന്നും പറഞ്ഞൊറ്റ പോക്കു

കഷ്ടം എന്റെ ജീവിതത്തിലൊന്നും rewrite ചെയ്യാൻ എനിക്കു പറ്റിയില്ല.ഇത്തിരി കൂടെ സമയം കിട്ടിയിരുന്നെങ്കിൽ
ഇത്രയും ആയപ്പൊൾ ഞാൻ 2 ദുഖ സത്യങ്ങൾ മനസ്സിലക്കി
1.എല്ലാത്തിന്റെയും അവസാനം പണത്തിൽ എത്തുന്നു
2.ഞാൻ ഒരു വലിയ selfish ആണു.എന്നെ പറ്റി മാത്രമേ ആ ഒരു മണിക്കൂറിൽ ഞാൻ അലോചിച്ചുള്ളു.കഷ്ടപെടുന്ന ബന്ധുക്കൾ,കൂട്ടുകാർ ഒക്കെ ഉണ്ടായിരുന്നു എല്ലാ കാലത്തും,,എന്നിട്ടും..

6 comments:

ഫസല്‍ ബിനാലി.. said...

1)മന്ത്രക്കുറി;;
തവിട്, മലര്‍ കോഴിയൊന്ന്
എണ്ണ, നെയ്യ് കോഴിയൊന്ന്.... ഇങ്ങനെ എല്ലാം കോഴിയില്‍ അവസാനിക്കും പോലെ എല്ലാം പണത്തില്‍...
2)ഒരു മണിക്കൂറെങ്കിലും താങ്കളെക്കുറിച്ച് താങ്കള്‍ക്ക് ചിന്തിക്കാന്‍ സമയം കിട്ടിയല്ലോ? ഭാഗ്യം.. അതുപോലും കിട്ടാത്തവരുടെ കാര്യം?

നല്ലൊരു ചിന്ത തന്നെ, ആശംസകള്‍

OAB/ഒഎബി said...

എനിക്കും കമന്റണം....രണ്ട് മിനുട്ട് എന്നെ കുറിച്ച് ആലോചിച്ചു. പിന്നെ കമന്റണ്ടാന്ന് വെച്ചു.

Chumma Vannatha said...

thanks fasal

oab-2 minute alochichapolekkum comment vendannu vechu..appol 1 manikkoor alochichirunenkil jeevithame vendannu thonnumayirunnallo!!!

ശ്രീ said...

നല്ല ചിന്ത തന്നെ!
:)

ഒരു സ്നേഹിതന്‍ said...

എന്തിനാചുമ്മാ വന്നത്, ഇങ്ങനെ കഷ്ടപ്പെടുത്തുന്ന ചിന്തകളൊന്നും ചിന്തിപ്പിക്കല്ലെ...
ഞാന്‍ വെറുതെ എന്തെങ്കിലുമൊക്കെ ചിന്തിച്ചു പോകും....
ആശംസകള്‍....

ചിതല്‍ said...

um.. nannaayittund..

nall chintha,,,