Friday, September 12, 2008

ഞങ്ങൾ അയാളെ നല്ലവനാക്കി

ഞങ്ങൾ അയാളെ നല്ലവനാക്കി
പണ്ട്‌ സ്കൂൾ കോളേജ്‌ കാലത്തേ ബസ്‌ യാത്രകൾ ഇപ്പോൾ ഓർക്കാൻ നല്ല രസമാണു.concession ticket ആയതുകൊണ്ടു ബസിൽ കേറ്റാൻ മടി.ഇനി ബസിൽ കയറി കഴിഞ്ഞാലും സീറ്റിൽ ഇരിക്കരുത്‌ എന്നാണു നിയമം.അഥവ എങ്ങാനും ഇരുന്നാൽ full ticketകാരുടെ തലവെട്ടം കാണുമ്പോഴേ ചാടി എണീറ്റോണം.ഇങ്ങനെ ബസുകാരുടെ പീഡനങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന കാലത്തേ ഒരു അനുഭവം:

അന്നും പതിവു പോലെ ഞങ്ങൾ 3 പേരു ബസിൽ കയറി.ശനി ആഴ്ച്ച ആയിരുന്നെന്നു തോന്നുന്നു.എന്തായലും കയറി കഴിഞ്ഞപ്പോൾ conductor പറഞ്ഞു ct പറ്റില്ല.എന്തോ ഒരു കാരണവും.കുറച്ചു നേരം അയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും അവസാനം ഞങ്ങൾ full ticket കൊടുത്തു.ഇങ്ങേരു ഒരിക്കലും നന്നാവാൻ പോണില്ല എന്നു പ്രാകുകേം ചെയ്തു.

അവർ 2 പേരും 2 stop കഴിഞ്ഞപ്പോൾ ഇറങ്ങി.എനിക്കു ഇനിയും 5-6 stop കഴിയണം.അപ്പോൾ ദേ ഒരു സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു.ചാടി കയറി ഇരുന്നു.സാധാരണ പോലെ മുള്ളിൽ ഇരിക്കുന്ന പോലത്തെ ഇരുത്തം അല്ല.നന്നായി ഉറച്ചു തന്നെ ഇരുന്നു.കൊടുത്തിരിക്കുന്നതു full ticket ആണേ .കുറച്ചു കഴിഞ്ഞപ്പോൾ ഒരു കൊച്ചിനേം ഒക്കത്തു വെച്ചു ഒരു സ്ത്രീ കയറി.ഞാൻ ഇരുപ്പു ഒന്നൂടെ ഉറപ്പിച്ചു.ഹ്മ്മ് എന്റെ പട്ടി എണീക്കും.

അവർ കൊച്ചിനേം പിടിച്ചവിടെ നിന്നു.ആരും എണീട്ടു കൊടുത്തില്ല.കുറചു കഴിഞ്ഞപ്പോൾ എനിക്കൊരു മനസാക്ഷിക്കുത്തു.കുത്തു അസഹനീയം ആയപ്പോൾ ഞാൻ അങ്ങു എണീറ്റു കൊടുത്തു.

എന്റെ ത്യാഗം കണ്ടപ്പോൾ നമ്മുടെ കണ്ടക്ടർ ക്കു വലിയ മനം മാറ്റം.അങ്ങേരു വന്നു എന്റെ ct നീക്കി ബാക്കി പൈസ എനിക്കു തന്നു.പോരാത്തതിനു എന്റെ ഫ്രണ്ട്‌സിന്റെം ബാക്കി പണം.സത്യം പറഞ്ഞൽ അങ്ങെരുടെ മനം മാറ്റം കണ്ടു ഞാൻ അന്തിച്ചു നിന്നു പോയി

Friday, June 13, 2008

വരം

ഇന്നലെ ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു. എനിക്കൊരു വരം തന്നു.

"ഒരു മണിക്കൂർ സമയം തരാം.അതിനിടയിൽ നിനക്കു നിന്റെ കഴിഞ്ഞു പോയ ജീവിതത്തിന്റെ ഏതു point ഇൽ വേണമെങ്കിലും എത്താം .എന്നിട്ടു അതു വേറൊരു രീതിയിൽ മാറ്റാം( rewind del rewrite)."

ഇത്രയും പറഞ്ഞു ദൈവം അപ്രത്യക്ഷനയി.കൂടുതൽ ഒന്നും ചോദിക്കാനും പറ്റിയില്ല.

എവിടുന്നു തുടങ്ങണം? എനിക്കാകെ confusion ആയി.ജനനം തന്നെ അങ്ങു മാറ്റി മറിച്ചാലോ.ഏതെങ്കിലും കോടീശ്വര കുടുംബത്തിൽ ജനനം Tata Birla ambani.ഓ വേണ്ട വരമല്ലെ കിടക്കുന്നെ അപ്പൊൾ പിന്നീടുള്ള ഏതെങ്കിലും point മാറ്റാം.വെറുതെ എന്തിനു ജനനം മാറ്റണം.ജനനം മാറ്റിയാൽ അച്ചൻ അമ്മ കൂടപിറപ്പുകൾ ഇവരൊക്കെ മാറി പോകില്ലെ? അപ്പൊൽ പിന്നെ അവരെ കാണാനും പറ്റില്ല. വേണ്ട വേണ്ട ജനനം മാറ്റണ്ട.

ഇനി ബാല്യകാലത്തിലെ എതേലും point മാറ്റിയാലൊ(ആലോചിക്കുംബോൾ എല്ലം അലോചിക്കണമല്ലോ.പിന്നെ 1 മണിക്കൂർ കഴിയുംബോൾ ഒന്നും miss ആയെന്നു തോന്നരുതല്ലോ).ഇഷ്ടം പോലെ toys , chocolates ച്ചെ ച്ചെ എന്തൊരു ബാലിശമായ ചിൻതകൾ നല്ലൊരു വരം വെറും കുട്ടികാര്യങ്ങൾക്കു വേണ്ടി കളയാനോ...നോ നോ.

സ്കൂൾ ജീവിതത്തിലെ ഏതെങ്കിലും മാറ്റിയാലോ.പഠനത്തിൽ ഒരുവിധം മുന്നിൽ തന്നെ ആയിരുന്നു.എങ്കിൽ വല്ല കലാതിലകം ആക്കാൻ പറഞ്ഞലോ.അതു വേണ്ട സ്കൂൾ ജീവിതം ഒക്കെ കഴിഞ്ഞിട്ടു വർഷം ഇത്രേം അയി, അതു കൊണ്ടു ഇപ്പോൾ വലിയ ഗുണം ഒന്നും ഉണ്ടാവില്ല.(കുറച്ചു നല്ല ഓർമ്മകൾ ഉണ്ടാകും പക്ഷെ ഓർമ്മകൾക്കു വേണ്ടി വരം കളയുന്നതു എന്തിനാ ചുമ്മ)SSLC ക്കു 1st റാങ്ക്‌ ആയാലോ.റാങ്ക്‌ തന്നെ എടുത്തു മാറ്റി, അപ്പോൾ പിന്നെ പണ്ടു റാങ്ക്‌ ഉണ്ടായിരുന്നു എന്നു പറഞ്ഞാലും ഇപ്പൊൾ വലിയ വില ഇല്ല.അതും വേണ്ട.

എങ്കിൽ ടീനേജ്‌ അങ്ങനെ പോട്ടെ. ഇനി കോളേജ്‌ ജീവിതത്തിലെ വല്ലോം മാറ്റാം.നല്ല ഒരു love affair ഉണ്ടാക്കിയാലോ.വേണ്ട വെറുതെ എന്തിന ഇല്ലാത്ത ഏടാകൂടത്തിൽ ചെന്നു ചാടുന്നെ.

ആദ്യത്തെ ജോലി നല്ല ശംബളം കിട്ടുന്ന ജോലി ആക്കിയലൊ.അതു ശരി ആവില്ല. ആ ജോലി resign ചെയ്തല്ലൊ, പിന്നെ അതിന്റെ ശംബളം ഇപ്പോൾ കൂട്ടിയിട്ടെന്തു കാര്യം.Ideaa ഇപ്പോളത്തെ ജോലീടെ ശംബളം കൂട്ടാം..ഓ അല്ലെങ്കിൽ എന്തിനു ശംബളം കൂട്ടണം? കുറെ cash ഇന്നലെ ലോട്ടറി അടിച്ചതായി മാറ്റാം . പിന്നെ ജോലീം ചെയെണ്ട.. ജീവിതം പരമസുഖം.

അപ്പോൾ അതു തന്നെ എന്നു ഉറപിച്ചപൊഴേക്കും ദൈവം പ്രത്യക്ഷനായി
"Close Mind your time ends now"
എന്നും പറഞ്ഞൊറ്റ പോക്കു

കഷ്ടം എന്റെ ജീവിതത്തിലൊന്നും rewrite ചെയ്യാൻ എനിക്കു പറ്റിയില്ല.ഇത്തിരി കൂടെ സമയം കിട്ടിയിരുന്നെങ്കിൽ
ഇത്രയും ആയപ്പൊൾ ഞാൻ 2 ദുഖ സത്യങ്ങൾ മനസ്സിലക്കി
1.എല്ലാത്തിന്റെയും അവസാനം പണത്തിൽ എത്തുന്നു
2.ഞാൻ ഒരു വലിയ selfish ആണു.എന്നെ പറ്റി മാത്രമേ ആ ഒരു മണിക്കൂറിൽ ഞാൻ അലോചിച്ചുള്ളു.കഷ്ടപെടുന്ന ബന്ധുക്കൾ,കൂട്ടുകാർ ഒക്കെ ഉണ്ടായിരുന്നു എല്ലാ കാലത്തും,,എന്നിട്ടും..

Wednesday, June 11, 2008

P.T.O

P.T.O

ചോദ്യപേപ്പറിലെ P.T.O യുടെ സ്ക്കൂൾ നിർവചനം.
പരീക്ഷയിൽ തോറ്റാൽ ഓടിക്കും

Monday, June 9, 2008

ഹെഡ്‌മാഷ്‌

അന്നത്തെ ഹെഡ്‌മാഷ്‌. സ്ഥിരം വേഷം വെള്ള ഷർട്ട്‌ ,കറുത്ത പാന്റ്‌.
ചുണകുട്ടികൾ പിന്നെ അമാന്തിച്ചില്ല .അടുത്ത ശുഭ മുഹൂർത്തത്തിൽ പേരു ചൊല്ലി വിളിച്ചു.
പല്ലിക്കാട്ടം

Friday, June 6, 2008

ഇന്ദിരാഗാന്ധിയുടെ മരണം

അന്ന് പ്രായം 8സ്കൂളിൽ നിന്നും സ്പോർട്ട്സിനു പോയ കുട്ടികൾ തിരിച്ചു വന്നു.സ്പോർട്ട്സ്‌ നടന്നില്ല.കാരണം ഇന്ദിരാഗാന്ധി കൊല്ലപെട്ടു.

അന്ന് ആ LP സ്കൂളിലെ cid കുട്ടികൾ ഇന്ദിരാജിയുടെ കൊലപാതകത്തിനു ഉത്തരവാദികളായവരേയും അവരെ അതിനു പ്രേരിപിച്ച കാരണവും എല്ലാം നിമിഷ നേരം കൊണ്ടു കണ്ടു പിടിച്ചൂ.മരണം സംഭവിച്ചു നിമിഷങ്ങൾക്കകം.ആ കണ്ടുപിടിത്തത്തിന്റെ ചുരുൾ താഴെ കൊടുക്കുന്നു.

മനേകഗാന്ധിയും ഇന്ദിരഗാന്ധിയും തമ്മിൽ മുട്ടൻ അടി (അമ്മായിയമ്മ മരുമകൾ യുദ്ധം).ആടി മൂത്തപോൾമനേകഗാന്ധിയുടെ ബോടി ഗാർട്‌ ഇന്ദിരാഗന്ധിയെ വെടി വെച്ചു.

(മനേകഗാന്ധീ ഈ വഴി വരില്ലെന്നും ഈ മലയാളം പോസ്റ്റ്‌ വായിക്കില്ലെന്നും അവരുടെ ബോടി ഗാർട്‌ എന്നെ വെടി വെക്കില്ലെന്നും ഉള്ള വിശ്വാസത്തിൽ ഞാൻ ഈ പോസ്റ്റ്‌ ഇടുന്നു)

Thursday, June 5, 2008

സ്വന്തമായി എഴുതാൻ ഉള്ള വാസന(കഴിവു കഴിവു) ഇല്ലാത്തതു കൊണ്ടു തൽക്കാലം ഇതു കിടക്കട്ടെ ഇവിടെ.കുമരനാശാന്റെ വരികൾ


സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തേയും

Wednesday, June 4, 2008

malayalathil thanne bloganam ennu valia agraham undu..athokke thappi pikumbozhekum mikkavarum ennodu pani nirthi pokkolan parayum..appol time pole blogam malayalathil